അഖിൽ പ്രവീൺ ഇനി കേരള യുണൈറ്റഡിൽ

Img 20210603 212511
Credit: Twitter
- Advertisement -

മധ്യനിര താരം അഖിൽ പ്രവീൺ ഇനി കേരള യുണൈറ്റഡിനായി കളിക്കും. താരം കേരള യുണൈറ്റഡിൽ കരാർ ഒപ്പുവെച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. അവസാനമായി ബെംഗളൂരു യുണൈറ്റഡിനായാണ് അഖിൽ കളിച്ചത്.
മുൻ എഫ് സി തൃശ്ശൂരിന്റെ നായകനായ അഖിൽ മിനേർവ പഞ്ചാബിലും കളിച്ചിട്ടുണ്ട്‌. രണ്ട് വർഷത്തേക്കുള്ള പുതിയ കരാറിലാണ് അഖിൽ കേരള യുണൈറ്റഡിൽ ഒപ്പിട്ടിരിക്കുന്നത്.

കേരള യുണൈറ്റഡിനൊപ്പം കേരള പ്രീമിയർ ലീഗിലും സെക്കൻഡ് ഡിവിഷനിലും ഒപ്പം അഖിൽ ഇറങ്ങും. അത്താണി സ്വദേശിയായ അഖിൽ പി ഡിഫൻസീവ് മിഡ്ഫീൽഡറായും സെന്റർ ബാക്കായും കളിക്കാൻ മികവുള്ള താരമാണ്. 2016-17 സീസണിൽ എഫ് സി തൃശ്ശൂർ കേരള പ്രീമിയർ ലീഗിൽ റണ്ണേഴ്സ് ആയപ്പോൾ ടീമിന്റെ നിർണായക ഘടകമായിരുന്നു അഖിൽ.

Advertisement