കികോ റാമിറസ് പുറത്ത്, കിനോ ഗാർഷ്യ ഇനി ഒഡീഷയുടെ പരിശീലകൻ

Img 20220115 101958

ടീമിന്റെ മോശം ഫോം കാരണം ഒഡീഷ അവരുടെ പരിശീലകനായ കികോ റമിറസിനെ പുറത്താക്കി. ഇടക്കാൽ ഹെഡ് കോച്ചായി ഒഡീഷയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന കിനോ ഗാർഷ്യയെ നിയമിക്കുകയും ചെയ്തു. യുവേഫ പ്രോ ലൈസൻസുള്ള കിനോ ധാരാളം അനുഭവസമ്പത്തുള്ളയാളാണ്. വലൻസിയ സിഎഫിന്റെ യൂത്ത് ടീമുകളിലെ മുൻ പരിശീലകനുമാണ് അദ്ദേഹം.

നിലവിൽ സ്പെയിനിലെ ഒന്നാം ഡിവിഷനിൽ കളിക്കുന്ന നിരവധി പ്രധാന കളിക്കാരെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. സ്‌പെയിനിലെ വനിതാ ഫുട്‌ബോളിന്റെ ആദ്യ ഡിവിഷനിൽ ലെവന്റെ യുഡിയെ നിരവധി സീസണുകളിൽ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. സ്പാനിഷ് ഫെഡറേഷനു വേണ്ടി പ്രവർത്തിക്കുന്ന അദ്ദേഹം വലൻസിയയിലെ പരിശീലകരുടെ ഡയറക്ടർ കൂടിയാണ്.

Previous articleഓൾ ഇന്ത്യ ടൂർണമെന്റിൽ ചരിത്രം കുറിച്ച് ഗ്ലോബൽ ഫുട്ബോൾ ക്ലബ്‌
Next articleഅനായാസ വിജയങ്ങളുമായി ഓസ്ട്രേലിയയും ശ്രീലങ്കയും