അനായാസ വിജയങ്ങളുമായി ഓസ്ട്രേലിയയും ശ്രീലങ്കയും

Aus19

അണ്ടര്‍ 19 ലോകകപ്പിൽ വിജയത്തുടക്കം കുറിച്ച് ഓസ്ട്രേലിയയും ശ്രീലങ്കയും. ആതിഥേയരായ വെസ്റ്റിന്‍ഡീസിനെതിരെ 6 വിക്കറ്റ് വിജയം കരസ്ഥമാക്കിയപ്പോള്‍ ശ്രീലങ്ക സ്കോട്ട്‍ലാന്‍ഡിനെതിരെ 40 റൺസ് വിജയം നേടി.

ഗ്രൂപ്പ് ഡിയിൽ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 169 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഓസ്ട്രേലിയ 44.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ 209 റൺസിലൊതുക്കുവാന്‍ സ്കോട്‍ലാന്‍ഡിന് സാധിച്ചുവെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ടീം 178 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

Previous articleകികോ റാമിറസ് പുറത്ത്, കിനോ ഗാർഷ്യ ഇനി ഒഡീഷയുടെ പരിശീലകൻ
Next articleഓസ്ട്രേലിയയെ 300 കടത്തി നഥാന്‍ ലയൺ, ഹോബാര്‍ട്ടിൽ ഓള്‍ഔട്ട് ആയി ആതിഥേയര്‍