മുത്താണ് സ്വത്താണ് ഹോർമിപാം!!

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ഇഷ്ടപ്പെടാൻ ഒരുപാട് താരങ്ങളെ കിട്ടി എങ്കിലും അവർക്ക് ഒക്കെ ഇടയിൽ ഹോർമിപാമിന് പ്രത്യേക സ്ഥാനം ഉണ്ടാകും. ഇന്ന് സെമി ഫൈനലിൽ മാൻ ഓഫ് ദി മാച്ച് പ്രകടനമാണ് ഹോർമിപാം നടത്തിയത്. ഇന്ന് ചിമ ചുക്വുവിന്റെ ഒരു റൺ അഗെഅസീവ് ടാക്കിളിലൂടെ ഹോർമി തടഞ്ഞത് മാത്രം മതി താരത്തിന്റെ മികവ് കാണാൻ. ഹോർമിയും ലെസ്കോവിചും ചേർന്ന ഡിഫൻസിനെ ഓപ്പൺ പ്ലേയിൽ കീഴ്പ്പെടുത്താൻ ആർക്കും ആയിട്ടില്ല. ഇന്ന് ഗ്രെഗ് സ്റ്റുവർടിനെ പെനാൾട്ടി ബോക്സിൽ ഒരു പന്ത് ടച്ച് ചെയ്യാൻ പോലും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് അനുവദിച്ചിട്ടില്ല. അതും ഹോർമിയുടെ മികവായിരുന്നു.Img 20220311 123446

സീസൺ പകുതിക്ക് വെച്ച് പരിക്കേറ്റ് പോയിട്ടും ഹോർമി തിരികെ വന്നത് താരത്തിന് ടീമിനോടുള്ള ആത്മാർത്ഥത കാണിക്കുന്നു. ആദ്യം മാസ്കുമായാണ് തിരിച്ചുവന്നത് എങ്കിൽ മാസ്ക് ഇല്ലാതെ തന്നെ ശസ്ത്രക്രിയ കഴിഞ്ഞ മൂക്കുമായി കളത്തിൽ ഇറങ്ങാൻ ഹോർമിക്ക് ആയി. കേരള ബ്ലാസ്റ്റേഴ്സിലെ പ്രകടനങ്ങൾ ഹോർമിക്ക് ഇന്ത്യൻ ടീമിലേക്കും ക്ഷണം ലഭിക്കാൻ കാരണമായി. 21കാരനായ താരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി ആയി മാറും എന്ന് പ്രതീക്ഷിക്കപ്പെടുന്നു‌.

മുമ്പ് ഇന്ത്യയുടെ അണ്ടർ 20 ടീമിനായി ഹോർമി കളിച്ചിട്ടുണ്ട്. പഞ്ചാബ് എഫ് സിക്കായും ഇന്ത്യൻ ആരോസിനായും ഐ ലീഗിലും ഹോർമി തിളങ്ങിയിട്ടുണ്ട്.