“സാമൂഹിക മാധ്യമങ്ങൾ താരങ്ങൾ പക്വതയയോടെ ഉപയോഗിക്കണം” – ഇവാൻ

Ivan

സാമൂഹിക മാധ്യമങ്ങൾ ജീവിതത്തിന്റെ ഭാഗമാണ് എന്നും തന്റെ താരങ്ങളെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കില്ല എന്നും ഇവാൻ വുകമാനോവിച് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ പ്രശ്നങ്ങൾ താരങ്ങളുടെ പ്രകടനത്തെ ബാധിക്കില്ലെ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ഇവാൻ. സാമൂഹിക മാധ്യമങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. അത് ഉപയോഗിക്കാനും അത് ഉപയോഗിച്ച് കാര്യങ്ങൾ എക്സ്പ്രസ്സ് ചെയ്യാനും എല്ലാവർക്കും അവകാശങ്ങളുണ്ട്. ഇവാൻ പറഞ്ഞു.

എന്നാൽ താരങ്ങൾ പരമാവധി പക്വതയോടെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണം. നമ്മൾ നമ്മുടെ ചുറ്റുമുള്ള ലോകം മെച്ചപ്പെടുത്താൻ ആണ് ശ്രമിക്കേണ്ടത് എന്നും കോച്ച് പറഞ്ഞു. താൻ ഒക്കെ സാമൂഹിക മാധ്യമങ്ങൾ ഇല്ലാതെ വളർന്ന ജെനറേഷൻ ആണെന്നും എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമം ജീവിതത്തിൽ അത്യാവശ്യമായ ടൂൾ ആണെന്നും താരം പറഞ്ഞു.