അഫ്ഗാൻ സ്പിൻ ത്രയത്തെ ഓര്‍ത്ത് തല പുകയ്ക്കുന്നില്ല – തമീം ഇക്ബാൽ

അഫ്ഗാനിസ്ഥാന്റെ സ്പിൻ ത്രയത്തെ ഓര്‍ത്ത് ബംഗ്ലാദേശ് തല പുകയ്ക്കുന്നില്ലെന്ന് പറഞ്ഞ് തമീം ഇക്ബാൽ. റഷീദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരുള്‍പ്പെടുന്ന സ്പിന്‍ വിഭാഗം ലോക ക്രിക്കറ്റിൽ തന്നെ ശക്തമായ ഒന്നാണ്.

അഫ്ഗാന്‍ ബൗളിംഗും പ്രത്യേകിച്ച് സ്പിന്‍ ബൗളിംഗ് ലോകത്തിലെ തന്നെ മികച്ചതാണെങ്കിലും ഏകദിനത്തിൽ മികച്ച രീതിയിൽ ബംഗ്ലാദേശ് ഇവരെ നേരിട്ടിട്ടുണ്ട് എന്ന് തമീം ഇക്ബാൽ വ്യക്തമാക്കി.

മുമ്പ് മികച്ച രീതിയിൽ ഇവരെ നേരിട്ടത് പോലെ ഇത്തവണയും ടീമിന് അത് സാധിക്കുമെന്നും അല്ലാത്ത പക്ഷം സംഭവിക്കുവാന്‍ താന്‍ ഒരു കാരണവും കാണുന്നില്ലെന്നും തമീം സൂചിപ്പിച്ചു.