വിജയിച്ചെ മതിയാകു!! ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിന് എതിരെ

Img 20220219 201931

ഇന്ന് ഗോവയിലെ ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) 2020-21 മത്സരത്തിൽ ലീഗ് ലീഡർമാരായ ഹൈദരാബാദ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ എഫ്‌സി ഗോവയ്‌ക്കെതിരെ 3-1ന് വിജയിച്ച ഹൈദരാബാദ് എഫ്‌സി മികച്ച ഫോമിലാണ്‌. ഇന്ന് വിജയിച്ചാൽ അവരുടെ സെമി ഫൈനൽ സ്ഥാനം ഏകദേശം ഉറപ്പിക്കാം.

അവസാന മത്സരത്തിൽ ATK മോഹൻ ബഗാനെതിരായി അവസാന നിമിഷം ഗോൾ വഴങ്ങി 2 പോയിന്റ് നഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയം നിർബന്ധമാണ്. ഇന്ന് തോറ്റാൽ പിന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യതകൾ അവരുടെ കയ്യിൽ ആയിരിക്കില്ല. ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ലീഗിൽ നേരത്തെ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഇന്ന് പരിക്ക് കാരണം നിശു കുമാർ ഉണ്ടാകില്ല. സസ്പെൻഷൻ കാരണം ഡിയസ്, സന്ദീപ് എന്നിവരും പുറത്തായിരിക്കും. ഹോർമിപാം ഇന്ന് ടീമിൽ തിരിച്ച് എത്തിയേക്കും.