സൂര്യകുമാർ യാദവും ദീപക് ചാഹറും ശ്രീലങ്കയ്ക്ക് എതിരായ ടി20യിൽ ഉണ്ടാകില്ല

Newsroom

Img 20220223 101954
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 ഐ പരമ്പരയിൽ ടീം ഇന്ത്യയുടെ വൈറ്റ് ബോൾ സ്‌പെഷ്യലിസ്റ്റുകളായ സൂര്യകുമാർ യാദവും ദീപക് ചഹാറും ഉണ്ടാവില്ല. വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ടി20യിൽ ബൗളിങ്ങിനിടെ ചഹറിന് ഹാംസ്ട്രിംഗിന് പരിക്കേറ്റിരുന്നു. സൂര്യകുമാറിന് കൈയിലാണ് പരിക്ക്. ഇരുവരും ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ അവരുടെ തിരിച്ചുവരവിനായുള്ള ശ്രമങ്ങൾ നടത്തും.

ഐ പി എല്ലിനു മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാ‌ൻ ആകും ചാഹറിന്റെ ശ്രമം. രണ്ട് താരങ്ങൾക്കും പകരക്കാരെ ഇന്ത്യ പ്രഖ്യാപിക്കില്ല. നാളെയാണ് ടി20 പരമ്പര ആരംഭിക്കുന്നത്.