ചാമ്പ്യൻസ് ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാഡ്രിഡിൽ

De Gea

ഇന്ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഒരു വൻ പോരാട്ടമാണ് നടക്കുന്നത്. ഇംഗ്ലണ്ടിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് മാഡ്രിഡിൽ വെച്ച് അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. അത്ര നല്ല ഫോമിൽ അല്ല ഇരു ക്ലബുകളും എങ്കിലും ഈ മത്സരം ആവേശകരമായിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. സിമിയോണിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടമായും ഈ മത്സരം മാറും. എന്നും അത്ലറ്റിക്കോ മാഡ്രിഡിനെതിരെ അത്ഭുതങ്ങൾ കാണിക്കാൻ റൊണാൾഡോക്ക് ആയിട്ടുണ്ട്. ഇന്നും ഏവരുടെയും ശ്രദ്ധ റൊണാൾഡോയിൽ തന്നെ ആകും.
20220223 005701

മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്സിനെതിരെ 4-2ന്റെ വിജയമായാണ് അവസാന മത്സരത്തിൽ നേടിയത്. ഇന്ന് യുണൈറ്റഡ് ആദ്യ ഇലവനിൽ കുറേ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. പരിക്ക് കാരണം കവാനി ഇന്ന് യുണൈറ്റഡ് ടീമിനൊപ്പം ഉണ്ടാകില്ല.

അത്ലറ്റിക്കോ മാഡ്രിഡും അത്ര നല്ല ഫോമിൽ അല്ല. ചാമ്പ്യൻസ് ലീഗ് മാത്രമാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ഈ സീസണിലെ പ്രതീക്ഷ. കോകെ അടക്കം അഞ്ചു പ്രമുഖ താരങ്ങൾ പരിക്ക് കാരണം ഇന്ന് കളിക്കാൻ സാധ്യതയില്ല. ഇന്ന് രാത്രി 1.30നാകും മത്സരം.