“ഐ എസ് എല്ലിൽ സുന്ദര ഫുട്ബോൾ അല്ല കാര്യം ഒരോ ബോളിനായും പൊരുതുന്നതിലാണ് കാര്യം” – ഇവാൻ

കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷക്ക് എതിരെ പരാജയപ്പെടാൻ കാരണം അശ്രദ്ധ ആണെന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. അന്ന് മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനം തന്നെ താൻ താരങ്ങളോട് ഈ കാര്യം സൂചിപ്പിച്ചിരുന്നു എന്ന് കോച്ച് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെക്കാൾ അഗ്രസീവ് ആയി കളിച്ചതും ഒരോ ബോളും വിജയിക്കാൻ വേണ്ടി എല്ലാം നൽകിയതും ഒഡീഷ താരങ്ങൾ ആയിരുന്നു എന്ന് കോച്ച് സമ്മതിച്ചു.

Picsart 22 10 27 16 49 26 949

ഐ എസ് എല്ലിൽ സുന്ദര ഫുട്ബോൾ കളിക്കുന്നതിലോ ടിക്കി ടാക്ക കളിക്കുന്നതിലോ അല്ല കാര്യം എന്നും ഒരോ പന്തിനായും പോരാടുന്നതിലാണ് കാര്യം എന്നും കോച്ച് പറഞ്ഞു. ഫുട്ബോളിൽ എപ്പോഴും പോരാട്ട വീര്യം ആണ് കളി നിർണയിക്കുക. അത് ഐ എസ് എല്ലിൽ മാത്രമല്ല. ലോക ഫുട്ബോള എവിടെ ആയാലും. ലോകകപ്പ് ആയിക്കോടെ ചാമ്പ്യൻസ് ലീഗ് ആയിക്കോട്ടെ നമ്മൾ എപ്പോഴും എല്ലാം നൽകേണ്ടതുണ്ട്. കോച്ച് പറഞ്ഞു. എതിർ ടീമിനെക്കാൾ അഗ്രസീവ് ആയി ഞങ്ങൾ കളിയെ സമീപിച്ചില്ല എങ്കിൽ ആ കളി തോക്കും എന്നും ഇവാൻ പറഞ്ഞു.