ആരാധകർക്ക് നന്ദി, കോച്ചിലുള്ള വിശ്വാസം തുടരും : ലപോർട

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിറകെ ആരാധക പിന്തുണക്ക് നന്ദി അറിയിച്ച് ബാഴ്‌സലോണ പ്രസിഡന്റ് ലപോർട.ബയേണിനെതിരായ മത്സര ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“വളരെ വൈകാരികമായ മത്സരമായിരുന്നു ഇത്, അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല, പക്ഷെ വളരെയധികം പിന്തുണ നൽകിയ ലോകത്തെ ഏറ്റവും മികച്ച ഫാൻസിന് ഞാൻ നന്ദി അറിയിക്കുന്നു”. ലപോർട പറഞ്ഞു.

Picsart 22 10 27 02 07 38 839

താരങ്ങളെ ഒരിക്കലും താഴ്ത്തി കാണരുത് എന്നും അവരുടെ പോരാട്ടം വിലമതിക്കുന്നുണ്ടെന്നും ലപോർട പറഞ്ഞു. “ഇത്തരമൊരു മത്സരം കളിക്കുക വളരെ ബുദ്ധിമുട്ടിയതാണ്. മുന്നിൽ ഇനിയും പോരാട്ടങ്ങൾ നമുക്ക് ബാക്കി നിൽക്കുകയാണ്. പുതിയ ടീം കെട്ടിപ്പാടുക്കേണ്ടതുണ്ട്.” ലപോർട തുടർന്നു,

“നമുക്ക് ഇവടെ വെച്ച് നിർത്താൻ ആവില്ല, ടീം കെട്ടിപ്പടുക്കുമ്പോൾ ഉയർച്ചയും താഴ്ചയും ഉണ്ടായെന്നിരിക്കും, മികച്ച യുവതാരങ്ങളുടെ കൂട്ടം നമുക്കുണ്ട്, അവരെ പിന്തുണക്കണം. സാവിയും അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നല്ല രീതിയിൽ ചെയ്യുന്നുണ്ട്”. ടീം ഇനിയും മുന്നേറുമെന്ന പ്രത്യാശയും ലപോർട പ്രകടിപ്പിച്ചു. യുവതരങ്ങൾക്ക് അവസരം നൽകിക്കൊണ്ട് അവർക്ക് വളരാനുള്ള സാഹചര്യവും സാവി നൽകുന്നുണ്ടെന്ന് ലപോർട ചൂണ്ടിക്കാണിച്ചു.