ഐ എസ് എൽ ഫിക്സ്ചർ ഉടൻ

- Advertisement -

ഐ എസ് എൽ ആറാം സീസണികലെ ഫിക്സ്ചർ ഉടൻ പുറത്തു വിടും. ലീഗ് ഒക്ടോബർ 20ന് ആരംഭിക്കും എന്ന് കഴിഞ്ഞ ദിവസം ഔദ്യോഗിക അറിയിപ്പ് വന്നിരുന്നു. ഇതിനു പിന്നാലെ ഫിക്സ്ചറും പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ഐ എസ് എൽ. കഴിഞ്ഞ സീസണിലെ പോലെ പത്തു ടീമുകൾ തന്നെയാകും ഇത്തവണയും ലീഗിൽ കിരീടത്തിനായി പോരിനിറങ്ങുക. രണ്ട് ക്ലബുകൾ പുതിയ പേരിൽ ആകും ഇത്തവണ ഇറങ്ങുക.

ഡെൽഹി ഡൈനാമോസും പൂനെ സിറ്റിയു ആകും പേരും ഹോം ഗ്രൗണ്ടുകളും മാറ്റുന്നത്. പൂനെ സിറ്റി ഹൈദരബാദ് സിറ്റിയായി മാറും. അവർ ഹൈദരബാദിൽ ആകും ഇനി കളിക്കുക. ഡെൽഹി ഡൈനാമോസ് ഒഡീഷയിലേക്കാണ് പോകുന്നത്. ക്ലബിന്റെ പേരും മാറും. കേരളത്തിന്റെ പ്രതീക്ഷയായ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ലീഗിനായി ശക്തമായി ഒരുക്കങ്ങൾ നടത്തുന്നുണ്ട്. ഫിക്സ്ചർ ഇന്നോ നാളെയോ അധികൃതര പുറത്തു വിടും. കൂടുതൽ വാരാന്ത്യങ്ങളിൽ മത്സരങ്ങൾ നടത്തുന്ന വിധത്തിലാകും ഇത്തവണ ലീഗ് നടത്തുക.

Advertisement