സ്വീഡിഷ് വിങ്ങർ കെൻ സെമ ഉഡിനെസെയിൽ

- Advertisement -

സ്വീഡിഷ് വിങ്ങർ ആയ കെൻ സെമ ഉഡിനെസെയിൽ. വാറ്റ്ഫോർഡിന്റെ താരമായിരുന്ന സെമ ഉഡിനെസെയുമായി കരാർ ഒപ്പുവെച്ചു. ഒരു വർഷത്തെ ലോൺ കരാറിൽ ആണ് സെമ ഉഡിനെസെയിൽ എത്തുന്നത്. ഇടതു വിങ്ങിലും, ലെഫ്റ്റ് വിങ് ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ് സെമ. കഴിഞ്ഞ സീസണിൽ ആയിരുന്നു ഒസ്റ്റ്ർ സണ്ട്സിൽ നിന്നായിരുന്നു വാറ്റ്ഫോർഡിലേക്ക് സെമ എത്തിയത്.

കഴിഞ്ഞ സീസണിൽ 22 മത്സരങ്ങളിൽ വാറ്റ്ഫോർഡിനായി സെമ കളിച്ചിരുന്നു. ഒരു ഗോളും മൂന്ന് അസിസ്റ്റും സംഭാവന ചെയ്യുകയും ചെയ്തു. പക്ഷെ ഈ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിൽ സെമയെ കളിപ്പിച്ചിരുന്നില്ല. വാറ്റ്ഫോർഡ് ഉടമകളായ പോസോ കുടുംബം തന്നെയാണ് ഉഡിനെസെയുടെയും ഉടമകൾ. സ്വീഡൻ ദേശീയ ടീമിനായി 5 മത്സരങ്ങൾ കളിച്ചിട്ടുള്ള താരൻ കൂടിയാണ് സെമ.

Advertisement