ആദ്യ ദിവസം എറിയാനായത് വെറും 36.3 ഓവറുകള്‍, കരുണാരത്നേ അര്‍ദ്ധ ശതകത്തിനരികെ

കൊളംബോയില്‍ ന്യൂസിലാണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ്. മഴ ആദ്യം തടസ്സം സൃഷ്ടിക്കുമ്പോള്‍ ശ്രീലങ്ക 29 ഓവറില്‍ നിന്ന് 71/1 എന്ന നിലയിലായിരുന്നു. ലഹിരു തിരിമന്നേയെയാണ് ടീമിന് ആദ്യം നഷ്ടമായത്. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം 32 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസിനെ പുറത്താക്കി.

ഇപ്പോള്‍ ക്രീസില്‍ 49 റണ്‍സുമായി ദിമുത് കരുണാരത്നേയും റണ്ണൊന്നുമെടുക്കാതെ ആഞ്ചലോ മാത്യൂസമാണുള്ളത്. വില്യം സോമര്‍വില്ലേയാണ് ന്യൂസിലാണ്ടിനായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു താരം.