ഇഷ്ഫാഖ് അഹമ്മദ് വീണ്ടും കേരള ബ്ലാസ്റ്റേഴ്സിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ഇഷ്ഫാഖ് അഹമ്മദ് വീണ്ടും കേരള ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തി. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ കളിക്കാരനായും സഹ പരിശീലകനായും ഉണ്ടായിരുന്ന ഇഷ്ഫാഖ് അഹമ്മദ് പക്ഷെ ഇപ്പോൾ ആ രണ്ട് റോളുകളിലുമല്ല ക്ലബിനൊപ്പം ഉള്ളത്. ടീമിലേക്ക് പുതിയ താരങ്ങളെ എത്തിക്കുകയും ടീമിന്റെ ഫുട്ബോൾ തീരുമാനങ്ങളിൽ വലിയ പങ്കു വഹിക്കുന്ന ആളായാണ് ഇഷ്ഫാഖ് ഇപ്പോൾ ടീമിനൊപ്പം ഉള്ളത്.

യുവ താരങ്ങളെ മുതൽ സീനിയർ താരങ്ങളെ വരെ കണ്ടെത്താനും അവരെ നയിക്കാനും ഇഷ്ഫാഖ് ഇനി ടീമിനൊപ്പം ഉണ്ടാകും. അതുകൂടാതെ ഫുട്ബോൾ വിഷയങ്ങളിൽ വലിയ തീരുമാനങ്ങൾ എടുത്ത് ടീമിനെ മുന്നോട്ട് നയിക്കാനും ഇഷ്ഫാഖ് ഉണ്ടാകും. ഇതിനിടെ എ ഐ എഫ് എഫിന്റെ എ കോച്ചിംഗ് ലൈസൻസ് ഇഷ്ഫാഖ സ്വന്തമാക്കിയിരുന്നും നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ടീം കോച്ചായും ജംഷദ്പൂരിന്റെ സഹ പരിശീലകനായും പ്രവർത്തിച്ച പരിചയവും ഇഷ്ഫാഖ അഹമ്മദിനുണ്ട്.