ഹൈദരബാദ് എഫ് സിയുടെ അഞ്ചാം വിദേശ താരവും എത്തി

Newsroom

ഹൈദരബാദ് എഫ് സി അവരുടെ അഞ്ചാം വിദേശ സൈനിംഗും പൂർത്തിയാക്കി. സ്പാനിഷ് ഡിഫൻഡറായ ഒഡെ ഒനായിന്ത്യ ആണ് ഹൈദരാബാദിൽ എത്തിയിരിക്കുന്നത്. 30കാരനായ ഒനായിന്ത്യ ഹൈദരബാദ് എഫ് സിയിൽ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബായ സി ഡി മിറണ്ടസിന്റെ താരമായിരുന്നു ഒനായിന്ത്യ. ഹൈദരബാദ് എഫ് സിയിൽ എത്തിയതിൽ സന്തോഷം ഉണ്ട് എന്നും പരിശീലകൻ മനോലോയ്ക്ക് കീഴിൽ പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ് എന്നും ഒനായിന്ത്യ പറഞ്ഞു.

അവസാന രണ്ട് സീസണിലും മിറാണ്ടസിനായി തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ താരത്തിനായിരുന്നു. മിറാണ്ടസിനൊപ്പം സ്പാനിഷ് വമ്പന്മാരെ ഒക്കെ തകർത്ത് കോപ ഡെൽ റേ സെമി ഫൈനൽ വരെ എത്താൻ ഒനായിന്ത്യക്ക് ആയിരുന്നു. ലാലിഗാ ക്ലബായ അത്ലറ്റിക് ബിൽബാവോയ്ക്ക് വേണ്ടി മുമ്പ് താരം കളിച്ചിട്ടുണ്ട്.