ഡ്വെയിന്‍ ബ്രാവോ അടുത്ത മത്സരത്തിലും കളിച്ചേക്കില്ല

ആദ്യ മത്സരത്തില്‍ ചെന്നൈ നിരയില്‍ കളിക്കാതിരുന്ന ഡ്വെയിന്‍ ബ്രാവോ അടുത്ത മത്സരത്തിലും പുറത്തിരിക്കുവാനാണ് സാധ്യതയെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. താരത്തിന്റെ കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തെ പുറത്തിരുത്തുന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബോഗയ്ക്കായി ഫൈനലില്‍ കളിച്ച ബ്രാവോ പക്ഷേ ആ മത്സരത്തില്‍ പന്തെറിഞ്ഞിരുന്നില്ല.

ബ്രാവോയ്ക്ക് പകരം ടീമില്‍ ഇടം പിടിച്ച സാം കറന്‍ മാന്‍ ഓഫ് ദി മാച്ച് പ്രകടനമാണ് പുറത്തെടുത്തത്. ബ്രോവോ പുറത്തിരിക്കുകയാണെങ്കിലും സാം കറന്റെ പ്രകടനം ടീമിന് ഏറെ ആശ്വാസം പകരുന്നതാണെന്നാണ് ഫ്ലെമിംഗ് വെളിപ്പെടുത്തിയത്. ഡ്വെയിന്‍ ബ്രോവോ ഫിറ്റായിരുന്നുവെങ്കില്‍ സാം കറന് അവസരം ലഭിയ്ക്കുമോ എന്നത് ഉറപ്പില്ലായിരുന്നുവെന്നും ഫ്ലെമിംഗ് വ്യക്തമാക്കി.

അതിനാല്‍ തന്നെ ഈ അവസരം മുതലാക്കിയ സാം കറന്‍ തന്റെ സ്ഥാനത്തിനായി സമ്മര്‍ദ്ദം ടീം മാനജ്മെന്റില്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഫ്ലെമിംഗ് വ്യക്തമാക്കി.