ധോണിയുടെ തീരുമാനം തന്നെ ഞെട്ടിച്ചു – സാം കറന്‍

ധോണിയ്ക്ക് മുന്നേ തന്നെ ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട ധോണിയുടെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് യുവ താരം സാം കറന്‍. ജഡേജ പുറത്തായ അവസരത്തില്‍ എംഎസ് ധോണി ക്രീസിലേക്കെത്തുമെന്ന് കരുതിയ നിമിഷത്തിലാണ് ചെന്നൈ സാം കറനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടത്. താന്‍ ആ തീരുമാനം അറിഞ്ഞപ്പോള്‍ വലിയ ഞെട്ടലില്‍ ആയിരുന്നുവെന്നും സാം കറന്‍ വ്യക്തമാക്കി.

താന്‍ സിക്സ് അടിക്കുക അല്ലെങ്കില്‍ പുറത്താകുക എന്ന നയത്തിലാണ് ബാറ്റ് വീശിയതെന്നും അത് തന്നെയായിരുന്നു ടീം തന്നില്‍ നിന്ന് പ്രതീക്ഷിച്ചതെന്നും താന്‍ മനസ്സിലാക്കുന്നുവെന്ന് സാം കറന്‍ വ്യക്തമാക്കി. 6 പന്തില്‍ നിന്ന് 18 റണ്‍സ് നേടിയ സാം കറന്‍ മത്സരം മുംബൈയുടെ കൈയ്യില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു.