ഹൂപ്പറും മറെയും ഒരുമിച്ച് ഇറങ്ങുമോ എന്നത് എതിരാളികളെ ആശ്രയിച്ച് മാത്രം തീരുമാനിക്കും

Img 20210115 105923

കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ മത്സരത്തിൽ സ്ട്രൈക്കർമാരായ ഗാരി ഹൂപ്പറും ജോർദൻ മറെയും ഒരുമിച്ച് ഇറങ്ങിയിരുന്നു‌. ഇത് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ അറ്റാക്കിനെ ഏറെ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. മറെയ്ക്ക് ഒപ്പം ഇറങ്ങുമ്പോൾ ഗാരി ഹൂപ്പർ മെച്ചപ്പെടുന്നതും കാണാൻ ആയി. എന്നാൽ ഇവർ രണ്ടു പേരും ഇന്ന് ഈസ്റ്റ് ബംഗാളിന് എതിരെ ഇറങ്ങും എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു ഉറപ്പ് പറയുന്നില്ല.

താൻ എതിരാളികളെ നോക്കിയാക്കും ടീമിനെ ഇറക്കുക എന്നും അല്ലാതെ ഒരു നിശ്ചിത ഫോർമേഷൻ തനിക്കില്ല എന്നും കിബു പറഞ്ഞു. ഫോർമേഷൻ വെറും നമ്പർ മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. ഹൂപ്പർ മറെ കൂട്ടുകെട്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്നതിൽ സന്തോഷം ഉണ്ട് എന്ന് കിബു പറഞ്ഞു. എങ്കിലും തനിക്ക് വിജയവും ടീമും കളി ശൈലിയുമാണ് പ്രധാനം എന്നും കിബു വികൂന പറഞ്ഞു.

Previous articleഇന്ത്യ കൈവിട്ട ക്യാച്ചുകള്‍ മുതലാക്കി ലാബൂഷാനെയുടെ ശതകം
Next articleധീരജ് സിംഗ് ഇനി എഫ് സി ഗോവയുടെ കീപ്പർ