ധീരജ് സിംഗ് ഇനി എഫ് സി ഗോവയുടെ കീപ്പർ

Img 20201224 232913

ഐ എസ് എല്ലിൽ ഇനി ധീരജ് സിങ് ആകും എഫ് സി ഗോവയുടെ വല കാക്കുക‌. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ എ ടി കെ കൊൽക്കത്തയുടെ യുവ ഗോൾ കീപ്പർ ധീരജ് സിംഗുമായി എഫ് സി ഗോവ കരാർ ധാരണയിൽ എത്തി. മൂന്ന് വർഷത്തെ കരറിലാകും ധീരജ് എഫ് സി ഗോവയിൽ എത്തുക. നവാസ് എഫ് സി ഗോവ വിടും എന്ന് ഉറപ്പായതാണ് ധീരജിന്റെ വരവിന് കാരണം.

ഉടൻ തന്നെ ഗോവയുടെ ഒന്നാമനായി ധീരജ് മാറും. നവാസ് ഹൈദരബാദ് എഫ് സിയിലേക്ക് പോകും എന്നാണ് വാർത്തകൾ. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് ധീരജ് സിംഗ്. കേരള ബ്ലാസ്റ്റേഴ്സ് വിട്ടതിന് ശേഷം ധീരജിന്റെ കരിയർ താഴൊട്ടേക്കാണ് പോയത്. കരിയർ നേർ വഴിയിൽ ആക്കൽ ആകും ധീരജിന്റെ ഉദ്ദേശം. അവസാന മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ നവീനിണെ മറികടന്ന് വേണം ധീരജിന് ഒന്നാം സ്ഥാനത്ത് എത്താ‌ൻ.

Previous articleഹൂപ്പറും മറെയും ഒരുമിച്ച് ഇറങ്ങുമോ എന്നത് എതിരാളികളെ ആശ്രയിച്ച് മാത്രം തീരുമാനിക്കും
Next articleഇന്ത്യയ്ക്കായി അഞ്ചോ അതിലധകം താരങ്ങളോ ഒരു പരമ്പരയ്ക്കിടെ അരങ്ങേറ്റം കുറിയ്ക്കുന്നത് 1996ന് ശേഷം ഇതാദ്യം