“എ ടി കെ കൊൽക്കത്ത ഇനിയും മെച്ചപ്പെടാനുണ്ട്”

എ ടി കെ കൊൽക്കത്ത ഇനിയും ഒരുപാട് മെച്ചപ്പെടേണ്ടത് ഉണ്ട് എന്ന് പരിശീലകൻ ഹബാസ്‌. ഐ എസ് എല്ലിൽ തുടർച്ചയായി മൂന്നു മത്സരങ്ങൾ വിജയിച്ചു ലീഗിൽ ഒന്നാമത് നിൽക്കുകയാണ് എ ടി കെ കൊൽക്കത്ത. എന്നാൽ ഈ സമയത്ത് ലീഗിൽ ഒന്നാമത് നിൽക്കുന്നതിൽ ഒന്നും ഒരു കാര്യവുമില്ല എന്ന് ഹബാസ് പറഞ്ഞു. എന്നാൽ അവസാനം നിൽക്കുന്നതാണല്ലോ ഒന്നാമത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടു കൊണ്ടാണ് എ ടി കെ സീസൺ തുടങ്ങിയത് എങ്കിലും പിന്നീട് ടീം താളം കണ്ടെത്തുകയായിരുന്നു. ആദ്യ മത്സരം കഴിഞ്ഞപ്പോൾ തന്നെ ടീം മെച്ചപ്പെടും വരും മത്സരങ്ങളിൽ എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ടീം നന്നായി കളിക്കുന്നുണ്ട് എങ്കിലും ഇനിയും ഒരുപാട് ടീം മെച്ചപ്പെടുത്താൻ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Previous articleഒരു വര്‍ഷം മുമ്പ് മോശം ടീമായിരുന്ന ഓസ്ട്രേലിയ അല്ല ഇപ്പോളത്തെ ഓസ്ട്രേലിയ
Next articleസച്ചിൻ ടെണ്ടുൽക്കറുടെ 30 വർഷത്തെ റെക്കോർഡ് മറികടന്ന് ഷഫാലി വർമ