ഒരു വര്‍ഷം മുമ്പ് മോശം ടീമായിരുന്ന ഓസ്ട്രേലിയ അല്ല ഇപ്പോളത്തെ ഓസ്ട്രേലിയ

ടി20 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ടീമിന് സാധിക്കുമന്ന പ്രതീക്ഷ പുലര്‍ത്തി ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഏകദിന ലോകകപ്പ് ടീമിനെ വലിയ ടൂര്‍ണ്ണമെന്റുകള്‍ക്ക് തയ്യാറെടുക്കുന്നതിന്റെ പ്രാധാന്യത്തെ മനസ്സിലാക്കുവാന്‍ സഹായിച്ചുവെന്ന് ഓസീസ് മുഖ്യ കോച്ച് വെളിപ്പെടുത്തി. കഴിഞ്ഞ 12 മാസത്തില്‍ ഓസ്ട്രേലിയ വളരെ ഏറെ മെച്ചപ്പെട്ടു കഴിഞ്ഞുവെന്നും ലാംഗര്‍ വ്യക്തമാക്കി. 12 മാസങ്ങള്‍ക്ക് മുമ്പ് ഓസ്ട്രേലിയ ക്രിക്കറ്റിലെ ഏറ്റവും മോശം ടീമായിരുന്നു.. എന്നാല്‍ ഇപ്പോള്‍ ടീം മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്.

പദ്ധതികള്‍ ഉണ്ടാക്കുന്നതും തയ്യാറെടുപ്പുകള്‍ നടത്തുന്നതെങ്ങനെയെന്നും ഞങ്ങള്‍ പഠിച്ചു. ഏദിന ലോകകപ്പില്‍ ഇവയുടെ മൂല്യം തങ്ങള്‍ക്ക് തിരിച്ചറിയുവാന്‍ സാധിച്ചുവെന്നും ലാംഗര്‍ പറഞ്ഞു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയാണ് ഓസ്ട്രേലിയയുടെ ടി20യിലെ അടുത്ത എതിരാളികള്‍.

Previous articleനിര്‍ണ്ണായക മത്സരത്തിന് മുമ്പ് ബംഗ്ലാദേശിന് തലവേദനയായി പരിക്ക്
Next article“എ ടി കെ കൊൽക്കത്ത ഇനിയും മെച്ചപ്പെടാനുണ്ട്”