ഏറ്റവും കൂടുതൽ താരങ്ങളെ സൈൻ ചെയ്ത ഇംഗ്ലീഷ് റെക്കോർഡ് തകർത്ത നോട്ടിങ്ഹാം ഫോറസ്റ്റ്

20220902 143145

ഈ സീസണിൽ പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിയപ്പോൾ നോട്ടിങ്ഹാം ഫോറസ്റ്റ് ഉറപ്പിച്ച ഒരു കാര്യം ഇനി ചാമ്പ്യൻഷിപ്പിലേക്ക് തിരികെ പോകാൻ പാടില്ല എന്നതായിരുന്നു. അതുകൊണ്ട് ത‌ന്നെ അവർ ടീം മെച്ചപ്പെടുത്താനായി വിരലിൽ എണ്ണാൻ ആകാത്ത സൈനിംഗ് ആണ് നടത്തി കൂട്ടിയത്.

നോട്ടിങ്ഹാം ഫോറസ്റ്റ്

ഒരൊറ്റ സീസണിൽ ഏറ്റവും കൂടുതൽ സൈനിംഗുകൾ എന്ന ബ്രിട്ടീഷ് റെക്കോർഡ് നോട്ടിംഗ്ഹാം ഫോറസ്റ്റ് ഇതോടെ തകർത്തു. ഈ സമ്മർ ട്രാംസ്ഫർ വിൻഡോയിൽ 21 കളിക്കാരെ ആണ് ഫോറസ്റ്റ് സൈൻ ചെയ്തത്.

2000-ലെ വേനൽക്കാലത്ത് ഡൺഡീ യുണൈറ്റഡും 2001-ൽ ലിവിംഗ്സ്റ്റണും നടത്തിയ 19 സൈനിംഗുകളുടെ മുൻ ബ്രിട്ടീഷ് റെക്കോർഡ് ആണ് ഫോറസ്റ്റ് ഇതോടെ മറികടന്നത്. 2013 സമ്മറിൽ 17 സൈനിംഗുകൾ നടത്തിയ ക്രിസ്റ്റൽ പാലസിന്റെ പേരിലായിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും കൂടുത സൈനിംഗിന്റെ റെക്കോർഡ്. അതും ഫോറസ്റ്റിന്റെ ഷോപ്പിങിൽ പിറകിലായി.

20220902 143243


ഫോറസ്റ്റ് വാങ്ങിയ താരങ്ങൾ;

Taiwo Awoniyi (£17.5m, Union Berlin)
Dean Henderson (loan, Manchester United)
Giulian Biancone (£9m, Troyes)
Moussa Niakhate (£9m, Mainz 05)
Omar Richards (£7.7m, Bayern Munich)
Neco Williams (£18m, Liverpool)
Wayne Hennessey (free, Burnley)
Brandon Aguilera (£855k, LD Alajuelense)
Lewis O’Brien (£8.5m, Huddersfield Town)
Harry Toffolo (£2.2m, Huddersfield Town)
Jesse Lingard (free, Manchester United)
Orel Mangala (£11.7m, Stuttgart)
Emmanuel Dennis (£20m, Watford)
Cheikhou Kouyate (free, Crystal Palace)
Remo Freuler (£7.6m, Atalanta BC)
Morgan Gibbs-White (£27m, Wolverhampton Wanderers)
Hwang Ui-jo (£3.6m, Bordeaux)
Renan Lodi (loan, Atletico Madrid)
Willy Boly (£2.3m, Wolverhampton Wanderers)
Josh Bowler (£2.1m, Blackpool)
Loic Bade (loan, Rennes)