ആഴ്സണലിന്റെ അപരാജിത ടീമിനെ പരിശീലിപ്പിച്ച ജെറി ഇനി ഒഡീഷയിൽ

- Advertisement -

പ്രശസ്ത ഗോൾ കീപ്പിംഗ് കോച്ച് ജെറി പീറ്റൺ ഇനി ഒഡീഷയിൽ. ഒഡീഷ പുതുതായി നിയമിച്ച പരിശീലകൻ സ്റ്റുവർട് ബാക്സ്റ്ററിന്റെ സഹ പരിശീലകനായാണ് ജെറി എത്തുന്നത്. ആഴ്സണലിൽ ആഴ്സൻ വെങ്ങർക്ക് ഒപ്പം 15 വർഷത്തോളം പ്രവർത്തിച്ച പരിചയം ജെറി പീറ്റണ് ഉണ്ട്. ഗോൾ കീപ്പിംഗ് കോച്ചായി 800ൽ അധികം മത്സരങ്ങളിൽ ആഴ്സണലിനൊപ്പം പീറ്റൺ ഉണ്ടായിരുന്നു.

ആഴ്സണൽ ഇന്വിൻസിബിൾ ആയ പ്രീമിയർ ലീഗ് സീസണിലും അദ്ദേഹം ആഴ്സണലിന് ഒപ്പം ഉണ്ട്. ആഴ്സണലിന്റെ മാത്രമല്ല ഫുൾഹാം, വിസെൽ കോബെ എന്നീ ക്ലബുകളുടെയും ഗോൾ കീപ്പിംഗ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. ഫുട്ബോൾ താരമായിരുന്ന സമയത്ത് ചെൽസി, എവർട്ടൺ, വെസ്റ്റ് ഹാം തുടങ്ങിയ ക്ലബുകൾക്കായൊക്കെ വല കാത്തിട്ടുമുണ്ട്.

Advertisement