ഡിഫൻസീവ് പിഴവിൽ രണ്ടു ഗോളുകൾ, ഫൈനലിന്റെ ആദ്യ പകുതി ആവേശകരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ഫൈനലിലെ ആവേശ പോരാട്ടം ആദ്യ പകുതിക്ക് പിരിയുമ്പോൾ എ ടി കെ മോഹൻ ബഗാനും മുംബൈ സിറ്റിയും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ഇരുടീമുകളും ഒരോ ഗോൾ വീതം അടിച്ചു നിൽക്കുകയാണ്. രണ്ട് ടീമിന്റെ ആദ്യ ഗോളുകൾ ഡിഫൻസീവ് അബദ്ധങ്ങളിൽ നിന്നായിരുന്നു. ഇന്ന് മത്സരം നന്നായി തുടങ്ങിയത് എ ടി കെ ആണ്. തുടക്കത്തിൽ ഹാവി ഹെർണാണ്ടസിന്റെ ഒരു ഫ്രീകിക്കും പിന്നാലെ താരത്തിന്റെ ഒരു ഷോട്ടും മുംബൈ ഡിഫൻസിനെ പ്രതിരോധത്തിലാക്കി.

മുംബൈ സിറ്റിയെ പന്ത് സൂക്ഷിക്കാൻ വിടാതെ പ്രസ് ചെയ്തു കളിച്ച മോഹൻ ബഗാൻ ആ പ്രസിംഗിന്റെ മികവ് കൊണ്ട് തന്നെ ആദ്യ ഗോൾ നേടി. മുംബൈയുടെ അഹ്മദ് ജാഹുവിന്റെ കാലിൽ നിന്ന് പന്ത് നേരെ എത്തിയത് പെനാൾട്ടി ബോക്സിൽ ഉണ്ടായിരുന്ന വില്യംസിനായിരുന്നു. വില്യംസിന്റെ പവർഫുൾ ഷോട്ട് തടയാൻ അമ്രീന്ദറിനായില്ല. 18ആം മിനുട്ടിൽ മോഹൻ ബഗാൻ ഒരു ഗോളിന് മുന്നിൽ.

കളിയിലേക്ക് തിരികെ വരാൻ കഷ്ടപ്പെടുക ആയിരുന്നു മുംബൈ സിറ്റിക്ക് മോഹൻ ബഗാൻ ഡിഫൻസ് ഗോൾ സമ്മാനിക്കുക ആയിരുന്നു. അഹ്മദ് ജഹുവിന്റെ ഒരു ലോംഗ് പാസ് തിരി ഹെഡ് ചെയ്ത് സ്വന്തം വലയിൽ ഇട്ടു‌. സ്കോർ 1-1. ഇതിനു ശേഷം മുംബൈ സിറ്റി അവരുടെ പതിവ് താളത്തിൽ എത്തി. ഹ്യൂഗൊ ബൗമസിന് ലീഡ് എടുക്കാൻ ഒരു മികച്ച അവസരം ലഭിച്ചു എങ്കിലും ഷോട്ട് അരിന്ദത്തിന് നേരെ ആയത് മോഹൻ ബഗാന് ഭാഗ്യമായി. ആദ്യ പകുതിയുടെ അവസാനം മുംബൈ സിറ്റി താരം അമെയ് റണവദെയ്ക്ക് പരിക്കേറ്റത് ഗ്രൗണ്ടിൽ ആശങ്ക ഉണ്ടാക്കി. താരത്തെ ആശുപത്രിയിലേക്ക് മാറ്റി.