സമനില വിടാതെ ലീഡ്സ് – ചെൽസി പോരാട്ടം

Havertz Chelsea Leeds United Premier League
Photo: Twitter/@premierleague

പ്രീമിയർ ലീഗിൽ ടോപ് ഫോറിൽ ലീഡ് ഉയർത്താനുള്ള അവസരം നഷ്ടപ്പെടുത്തി ചെൽസി. ഇന്ന് ലീഡ്‌സിന്റെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിലെ ചെൽസിയെ ലീഡ്സ് ഗോൾ രഹിത സമനിലയിൽ കുടുക്കുകയായിരുന്നു. മത്സരത്തിൽ ഇരു ടീമുകളുടെയും ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തിരുന്നു. ഇരു ടീമിലെയും ഗോൾ കീപ്പർമാരുടെ മികച്ച പ്രകടനവും മത്സരത്തിൽ ഗോളുകൾ പിറക്കുന്നതിൽ നിന്ന് തടഞ്ഞു.

ചെൽസി പരിശീലകനായതിന് ശേഷം തോമസ് ടൂഹലിന് കീഴിൽ ഒരു ക്ലീൻ ഷീറ്റ് കൂടി സ്വന്തമാക്കാൻ ചെൽസിക്ക് കഴിഞ്ഞെങ്കിലും ടോപ് ഫോറിൽ സ്ഥാനമുറപ്പിക്കാനുള്ള ചെൽസിയുടെ ശ്രമങ്ങൾക്ക് ഇന്നത്തെ സമനില തിരിച്ചടിയാണ്. നാളെ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ്ഹാം മത്സരത്തിൽ വെസ്റ്റ്ഹാം ജയിച്ചാൽ ചെൽസിയെ മറികടന്ന് അവർ പ്രീമിയർ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്തും.

Previous articleനാപോളി യുവന്റസ് മത്സരം വീണ്ടും മാറ്റിവെച്ചു
Next articleഡിഫൻസീവ് പിഴവിൽ രണ്ടു ഗോളുകൾ, ഫൈനലിന്റെ ആദ്യ പകുതി ആവേശകരം