എഫ് സി ഗോവയുടെ ഒരു താരത്തിന് കൂടെ കൊറോണ

Img 20210319 015548
- Advertisement -

ഐ എസ് എൽ ക്ലബായ എഫ് സി ഗോവയുടെ പരിശീലകൻ യുവാൻ ഫെറാണ്ടോയ്ക്ക് കൊറോണ പോസിറ്റീവ് ആയതിനു പിന്നാലെ ക്ലബിലെ ഒരു താരത്തിന് കൂടെ കൊറോണ പോസിറ്റീവ് ആയി. താരത്തിന്റെ വിവരം ക്ലബ് പുറത്തു വിട്ടിട്ടില്ല. താരം ആരോഗ്യവാൻ ആണെന്നും ലക്ഷണങ്ങൾ ഒന്നുമില്ല എന്നും ക്ലബ് അറിയിച്ചു. എങ്കിലും പുതിയ കൊറോണ വാർത്ത ക്ലബിന്റെ ചാമ്പ്യൻസ് ലീഗിനായുള്ള ഒരുക്കങ്ങളെ ബാധിക്കും.

ക്ലബിന്റെ പരിശീലനം ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്‌. തിങ്കളാഴ്ച സഹ പരിശീലകൻ ക്ലിഫോർഡ് മിറാണ്ടയുടെ കീഴിൽ പരിശീലനം പുനരാരംഭിക്കാൻ ആണ് ഗോവ ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഏപ്രിൽ 14നാണ് ഗോവയുടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആരംഭിക്കുന്നത്.

Advertisement