സ്പർസ് താരങ്ങളെ രൂക്ഷമായി വിമർശിച്ച് മൗറീനോ

20210319 025302
- Advertisement -

ഇന്നലെ യൂറോപ്പ ലീഗിൽ പരാജയപ്പെട്ട് പുറത്തായ സ്പർസ് താരങ്ങളെ രൂക്ഷമായി വിമർശിച്ച് ജോസെ മൗറീനോ. സ്പർസ് കളിക്കാർ ആരും ഇന്നലത്തെ മത്സരം ഒരു പ്രധാനപ്പെ മത്സരമായി കണക്കാക്കിയില്ല എന്ന് മൗറീനോ പറഞ്ഞു. എത്ര ടാലന്റ് ഉണ്ടായിട്ടും കാര്യമില്ല എന്നും മത്സരത്തിന് ഇറങ്ങിയാൽ ആത്മാർത്ഥതയോടെ കളിക്കേണ്ടതുണ്ട് എന്നും അത് സ്പർസ് താരങ്ങളിൽ കാണാൻ ആയില്ല എന്നും സ്പർസ് പരിശീലകൻ പറഞ്ഞു.

കളിയിൽ നല്ല സമീപനം താൻ കണ്ടത് ഡിനാമോ സെഗ്റബിൽ നിന്നായിരുന്നു എന്നും അവരെ അവരുടെ ഡ്രസിംഗ് റൂമിൽ പോയി താൻ അഭിനന്ദിച്ചു എന്നും ജോസെ പറഞ്ഞു. തന്റെ ടീം ഫുട്ബോളിലെയും ജീവിതത്തിലെയും അടിസ്ഥാന തത്വം വരെ ഇന്നലെ കളത്തിൽ മറന്നു എന്നും ജോസെ പറഞ്ഞു.

Advertisement