എഫ് സി ഗോവയുടെ അവസാന വിദേശ സൈനിംഗും എത്തി, ഓസ്ട്രേലിയയിൽ നിന്ന് ഒരു സെന്റർ ബാക്ക്

20200926 021125
- Advertisement -

എഫ് സി ഗോവയുടെ ഐ എസ് എല്ലിനായുള്ള ടീമൊരുക്കം ഏകദേശം പൂർത്തിയായിരിക്കുകയാണ്. അവർ അവരുടെ അവസാന വിദേശ താരത്തിന്റെ സൈനിംഗും പൂർത്തിയാക്കി. ഓസ്ട്രേലിയൻ സെന്റർ ബാക്കായ ജെയിംസ് ഡൊണാചിയാണ് എഫ് സി ഗോവയിൽ എത്തുന്നത്. 27കാരനായ താരം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോൾ ആണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തുന്നത്.

ഓസ്ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിന്റെ താരമായ ഡൊണാചി ഒരു വർഷം നീളുന്ന ലോൺ കരാറിലാണ് ഗോവയിലേക്ക് വരുന്നത്. 6 അടി 4 ഇഞ്ചുള്ള ഡൊണാചിയുടെ ഏരിയൽ സ്ട്രെങ്ത് ഗോവൻ ഡിഫൻസിന് ഏറെ ഗുണം ചെയ്യും. അവസാന അഞ്ചു വർഷത്തോളമായി ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന താരം കൂടിയാണ് ഡൊണാചി. എഫ് സി ഗോവയുടെ വിദേശ താരങ്ങളിൽ സ്പെയിനിന് പുറത്ത് നിന്നുള്ള ഏക താരം കൂടിയാണ് ഈ ഓസ്ട്രേലിയൻ സൈനിംഗ്.

Advertisement