പോർച്ചുഗീസ് സെന്റർ ബാക്ക് റൂബൻ ഡിയസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

Skysports Ruben Dias Benfica 5108655
- Advertisement -

ഒരു സെന്റർ ബാക്കിനെ കൂടെ ടീമിൽ എത്തിക്കണം എന്ന് ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റി അവരുടെ ശ്രദ്ധ പോർച്ചുഗീസ് ഇന്റർ നാഷണൽ റൂബൻ ഡിയസിലേക്ക് തിരിഞ്ഞിരിക്കുകയാണ്. നാപോളിയുടെ സെന്റർ ബാക്ക് കൗലിബലിയെ കിട്ടില്ല എന്ന് ഉറപ്പായതോടെയാണ് സിറ്റി ബെൻഫികയുടെ താരത്തിനായി ശ്രമങ്ങൾ തുടങ്ങിയത്. റൂബൻ ഡിയസും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ട്രാൻസ്ഫർ ധാരണ ആയതായി പ്രമുഖ മാധ്യമ പ്രവർത്തകൻ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ബെൻഫികയുമായി സിറ്റി കരാർ തുകയിൽ ധാരണയിൽ എത്തിയിട്ടില്ല. 50 മില്യണാണ് ബെൻഫിഗ റുബെനു വേണ്ടി ചോദിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി തുകയ്ക്ക് ഒപ്പം അവരുടെ സെന്റർ ബാക്കായ ഒടമെൻഡിയെയും നൽകാൻ തയ്യാറാണ്. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ റൂബൻ ഡയർ എത്തും എന്ന് തന്നെയാണ് ട്രാൻസ്ഫർ നിരീക്ഷിക്കുന്നവർ ഒക്കെ റിപ്പോർട്ട് ചെയ്യുന്നത്. 23കാരനായ താരം പോർച്ചുഗീസ് ദേശീയ ടീമിനായും ബെൻഫികയ്ക്കും വേണ്ടി ഗംഭീര പ്രകടനം ആണ് അടുത്ത കാലത്തായി കാഴ്ചവെക്കുന്നത്.

Advertisement