ക്ലിഫോർഡ് മിറാണ്ട എഫ് സി ഗോവ വിട്ട് ഒഡീഷയിൽ സഹ പരിശീലകനായി എത്തും

എഫ് സി ഗോവയുടെ സഹപരിശീലകനായി പ്രവർത്തിച്ച ക്ലിഫോർഡ് മിറാണ്ട ഇനി ഒഡീഷയിൽ. എഫ് സി ഗോവ വിട്ട മിറാണ്ടയെ ഒഡീഷ സഹ പരിശീലകനായി ടീമിലേക്ക് എത്തിച്ചു. ആദ്യം എഫ് സി ഗോവയുടെ റിസേർവ്സ് ടീം പരിശീലകനായാണ് മിറണ്ട ഗോവയിൽ എത്തിയത്. പിന്നീട് ലൊബേര ക്ലബ് വിട്ടപ്പോൾ ഗോവയെ ഐ എസ് എല്ലിൽ താൽക്കാലികമായി പരിശീലിപ്പിച്ചു. അതിനു ശേഷം സഹപരിശീലകനായും പ്രവർത്തിച്ചു.

എ എഫ് സി പ്രൊ ലൈസൻ ഉള്ള പരിശീലകൻ ആണ് ക്ലിഫോർഡ് സ്വന്തമാക്കിയിരുന്നു. ഇന്ത്യക്ക് വേണ്ടി 50ൽ അധികം മത്സരം മുമ്പ് കളിച്ചിട്ടുഅ താരമാണ് മിറാണ്ട. ഐലീഗിൽ ചർച്ചിൽ ബ്രദേഴ്സ്, മിനേർവ പഞ്ചാബ്, ഡെമ്പോ എന്നിവർക്കൊക്കെ വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട്.