വേണ്ടത്ര സന്നാഹ മത്സരങ്ങളില്ലാതെയാണ് ഇന്ത്യ എത്തുന്നത് – ഗ്രെയിം സ്വാന്‍

Sports Correspondent

Mohammadsiraj
Download the Fanport app now!
Appstore Badge
Google Play Badge 1

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിനെത്തുന്ന ഇന്ത്യന്‍ ടീമിന് വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ അവസരം ലഭിച്ചിട്ടില്ലെന്നത് തിരിച്ചടിയാകുമെന്ന് പറഞ്ഞ് ഗ്രെയിം സ്വാന്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിട്ട് നിൽക്കുകയാണ്.

ജൂൺ 1ന് ആണ് മാറ്റി വെച്ച അഞ്ചാം ടെസ്റ്റ് നടക്കുക. മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍ പറയുന്നത് ടെസ്റ്റ് മത്സരത്തിൽ സാധ്യത കൂടുതൽ ഇംഗ്ലണ്ടിന് തന്നെയാണെന്നാണ്. ന്യൂസിലാണ്ടിനെതിരെ ആധികാരികമായ പരമ്പര വിജയം നേടിയാണ് ഇംഗ്ലണ്ട് ഈ ടെസ്റ്റിന് എത്തുന്നത്. അതേ സമയം ഇന്ത്യയ്ക്ക് ആകെ ലെസ്റ്ററിനെതിരെയുള്ള സന്നാഹ മത്സരം മാത്രമാണ് കളിക്കാനായത്.