ഷാരൂഖ് ഖാനുമായി ചര്‍ച്ച നടത്തിയിരുന്നു, പക്ഷേ വിദേശ കോച്ചിന് കീഴിൽ പ്രവര്‍ത്തിക്കുവാന്‍ തയ്യാറായിരുന്നില്ല – ചന്ദ്രകാന്ത് പണ്ഡിറ്റ്

മധ്യ പ്രദേശിനെ കന്നി രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചപ്പോള്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച കോച്ചായ ചന്ദ്രകാന്ത് പണ്ഡിറ്റായിരുന്നു ടീമിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. മുംബൈയ്ക്കായി മൂന്ന് കിരീടവും വിദര്‍ഭയെ രണ്ട് കിരീടത്തിലേക്കും നയിച്ച ശേഷം തന്റെ ആറാം രഞ്ജി കിരീടം ആയിരുന്നു മധ്യ പ്രദേശിനൊപ്പം നേടിയത്.

Madhyapradesh

എന്നാൽ ഒരിക്കലും ഐപിഎലില്‍ സഹകരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. 2012ൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാനുമായി ചര്‍ച്ച നടത്തിയെങ്കിലും വിദേശ കോച്ചിന് കീഴിൽ പ്രവര്‍ത്തിക്കുവാന്‍ ഇഷ്ടപ്പെടാത്തതിനാൽ തന്നെ താന്‍ ഈ കോച്ചിംഗ് ദൗത്യവുമായി മുന്നോട്ട് പോയില്ല എന്നും ചന്ദ്രകാന്ത് പണ്ഡിറ്റ് വ്യക്തമാക്കി.

ആ സീസണിൽ ട്രെവര്‍ ബെയിലിസ്സിന് കീഴിൽ കിരീടം നേടുവാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് സാധിച്ചിരുന്നു.