ഫകുണ്ടോയും ജെസലും ഉടൻ തിരികെയെത്തും

Img 20210116 020112
Credit: Twitter

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ഇന്ന് പരിശീലകൻ കിബു വികൂന നൽകിയത്. പരിക്ക് കാരണം അവസാന മത്സരത്തിൽ ഇല്ലാതിരുന്ന ഫകുണ്ടോ പെരേരയും ജെസലും ഉടൻ കളത്തിലേക്ക് തിരികെ എത്തും എന്ന് കിബു പറഞ്ഞു. അണ്ട് പേരു പരിശീലനം നടത്തുന്നുണ്ട് എന്നും നാളെ കളിക്കാൻ ആകുമോ എന്ന് ഇപ്പോൾ പറയാൻ ആകില്ല എന്നും കോച്ച് പറഞ്ഞു.

നാളെ എഫ് സി ഗോവയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്‌. നാളെ ഇരുവരും ഇറങ്ങിയില്ല എങ്കിൽ പോലും പരിക്ക് ദീർഘകാലം ഇവരെ പുറത്ത് ഇരുത്തില്ല എന്ന വാർത്ത തന്നെ കേരളത്തിന് ആശ്വാസം നൽകും. രണ്ടു താരങ്ങൾക്കും ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ ആയിരുന്നു മസിൽ ഇഞ്ച്വറി ഏറ്റത്.

Previous article“വലിയ ആരാധക കൂട്ടം ഉണ്ടാകുമ്പോൾ സാമൂഹിക മാധ്യമങ്ങളിൽ മോശം കമന്റുകൾ വരുന്നത് സ്വാഭാവികം”
Next articleബെംഗളൂരു എഫ് സിക്ക് എതിരായ വിജയം ടീമിനാകെ ഊർജ്ജം നൽകുന്നു എന്ന് കിബു