ബെംഗളൂരു എഫ് സിക്ക് എതിരായ വിജയം ടീമിനാകെ ഊർജ്ജം നൽകുന്നു എന്ന് കിബു

Img 20201110 000526
Credit: Twitter
- Advertisement -

ബെംഗളൂരു എഫ് സിക്ക് എതിരെ നേടിയ വിജയത്തോടെ ടീമിനാകെ പോസിറ്റിവിറ്റി നൽകുന്നുണ്ട് എന്ന് കിബു വികൂന. ഒരു ഗോളിന് പിറകിൽ പോയ ശേഷം പൊരുതി കയറി 2-1 എന്ന സ്കോറിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. അതും 94ആം മിനുട്ടിലെ ഗോളിൽ. ഈ വിജയം ടീമിന്റെ പോരാട്ട വീര്യമാണ് കാണിക്കുന്നത് എന്ന് കിബു വികൂന പറഞ്ഞു. അവസാന മൂന്ന് മത്സരങ്ങളിലും ടീം ഈ മനോഭാവം കൈവെടിഞ്ഞിട്ടില്ല എന്നും കിബു പറഞ്ഞു‌.

ടീമാകെ ഇപ്പോൾ നല്ല രീതിയിലാണ് കളിക്കുന്നത്. ഒപ്പം പോയിന്റുൻ വിജയങ്ങളും വരുന്നു‌. ഇത് ടീമിന് വലിയ ഊർജ്ജം തന്നെ നൽകുന്നുണ്ട്. വികൂന പറഞ്ഞു. എങ്കിലും നാളെ ഗോവയ്ക്ക് എതിരായ മത്സരം കടുപ്പമായിരിക്കും എന്ന് കിബു പറയുന്നു. ഗോവ നല്ല ഫുട്ബോൾ കളിക്കുന്ന ടീമാണ് എന്നും കിബു പറഞ്ഞു.

Advertisement