“വലിയ ആരാധക കൂട്ടം ഉണ്ടാകുമ്പോൾ സാമൂഹിക മാധ്യമങ്ങളിൽ മോശം കമന്റുകൾ വരുന്നത് സ്വാഭാവികം”

Img 20210122 132950
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ സൈബർ ബുള്ളിയിങ് നേരിടുന്നു എന്ന വാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളിലെ മോശം കമന്റുകൾ തന്നെ ബാധിക്കാറില്ല എന്ന് രാഹുൽ കെപി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒന്നാണ് രാഹുൽ. തന്റെ ശ്രദ്ധ ഫുട്ബോളിൽ ആണെന്നും സാമൂഹിക മാധ്യമങ്ങളിലെ ചർച്ചകൾക്ക് അധികം പ്രാധാന്യം താൻ കൊടുക്കാറില്ല എന്നും രാഹുൽ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന് വലിയ ആരാധക പിന്തുണ തന്നെ ഉണ്ട്. ഇത്ര വലിയ ആരാധക കൂട്ടം ഉണ്ടാകുമ്പോൾ സ്വാഭാവികമായും കുറച്ച് മോശം കമന്റുകൾ ഉണ്ടാകാം എന്ന് രാഹുൽ പറയുന്നു. വിജയിക്കുമ്പോൾ എല്ലാവരും പുകഴ്ത്തും എന്നും തോൽക്കുമ്പോൾ ചിലർ മോശമായി പ്രതികരിക്കും എന്നും രാഹുൽ പറയുന്നു. താൻ ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങളോട് പോരാടിയാണ് വന്നത് എന്നും അതുകൊണ്ട് തന്നെ ആരുടെ എങ്കിലും ഒരു മോശം കമന്റു കൊണ്ട് തന്റെ ഫുട്ബോളിൽ ഉള്ള ശ്രദ്ധ മാറില്ല എന്നും രാഹുൽ പറഞ്ഞു. തനിക്ക് ഒരു കുടുംബം ഉണ്ട് എന്നും അതുകൊൺ തന്നെ ഫുട്ബോളിൽ ആയിരിക്കും തന്റെ ശ്രദ്ധ എന്നും യുവതാരം പറഞ്ഞു.

Advertisement