“പരിക്ക് ഇല്ലായിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് സുഖമായി പ്ലേ ഓഫിൽ എത്തിയേനെ”

പരിക്കാണ് കേരള ബ്ലാസ്റ്റേഴ്സ് സീസണ് ഇതുവരെ തിരിച്ചടിയായത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. ഗോവൻ പരിശീലകൻ ലൊബേര കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിന് ഐ എസ് എൽ വിജയിക്കാനുള്ള മികവ് ഉണ്ട് എന്ന് പറഞ്ഞിരുന്നു. അത് താൻ പൂർണ്ണമായും അംഗീകരിക്കുന്നു എന്ന് ഷറ്റോരി പറഞ്ഞു. ടീം ഫിറ്റ് ആയിരുന്നു എങ്കിൽ കിരീടത്തിന് പോരിടാൻ ബ്ലാസ്റ്റേഴ്സിനാകുമായിരുന്നു. അദ്ദേഹം പറഞ്ഞു.

സുയിവർലൂണ്, ജിങ്കൻ, ആർകെസ് എന്നീ സ്റ്റാറുകൾ ഒക്കെ ഉണ്ടായിരുന്നു എങ്കിൽ കിരീടത്തിന് കേരള ബ്ലാസ്റ്റേഴ്സിന് സാധ്യത ഉണ്ടായിരുന്നു. ഡച്ച് പരിശീലകൻ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ ഒരു മത്സരം വാനോളം പുകഴ്ത്തുമെന്നും ഒരു മത്സരം തോൽക്കുമ്പോഴേക്ക് വിമർശനങ്ങൾ തുടങ്ങുമെന്നും അത് ശരിയല്ല എന്നും ഷറ്റോരി പറഞ്ഞു. എല്ലാവരും ഉണ്ടായിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ എത്തുമായിരുന്നു. ഇപ്പോഴും തനിക്ക് പ്രതീക്ഷയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous articleവിജയ വഴിയിലേക്ക് തിരികെയെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങുന്നു
Next articleഇന്ന് ഗ്രീസ്മനും ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡിനെതിരെ