ഇന്ന് ഗ്രീസ്മനും ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡിനെതിരെ

ഇന്ന് ലാലിഗയിൽ ഒരു വൻ പോരാട്ടം തന്നെയാണ് നടക്കുന്നത്. സ്പെയിനിലെ വമ്പന്മാരായ ബാഴ്സലോണ ഇന്ന് മാഡ്രിഡിൽ ചെന്ന് അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടുകയാണ്‌. എന്നും വലിയ മത്സരം തന്നെയായിരുന്നു അത്ലറ്റിക്കോ ബാഴ്സലോണ മത്സരത്തിന് ഇത്തവണ ഗ്രീസ്മന്റെ സാന്നിദ്ധ്യം മാറ്റുകൂട്ടുന്നു. അഞ്ചു വർഷത്തോളം അത്ലറ്റിക്കോയ്ക്ക് ആയി കളിച്ച ഗ്രീസ്മൻ നാടകീയമായ ട്രാൻസ്ഫറിന് ഒടുവിലായിരുന്നു ഈ സീസണിൽ ബാഴ്സയിൽ എത്തിയത്.

ഗ്രീസ്മനെ എന്തു വരവേൽപ്പാകും മാഡ്രിഡിൽ ലഭിക്കുക എന്ന് തന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ന് വിജയിക്കുക എന്നത് ബാഴ്സലോണ അത്യാവശ്യവുമാണ്. ഇന്ന് വിജയിച്ചാൽ മാത്രമേ റയൽ മാഡ്രിഡിൽ നിന്ന് ഒന്നാം സ്ഥാനം തിരികെ നേടാൻ ബാഴ്സക്കാവുകയുള്ളൂ. റയൽ മാഡ്രിഡിന് 31പോയന്റും ബാഴ്സലോണക്ക് 28 പോയന്റുമാണ് ഉള്ളത്. ഇന്ന് വിജയിക്കുകയാണെങ്കിൽ അത്ലറ്റിക്കോയ്ക്ക് ബാഴ്സലോണയെ മറികടക്കാൻ ആകും. രാത്രി 1.30നാണ് മത്സരം.

Previous article“പരിക്ക് ഇല്ലായിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് സുഖമായി പ്ലേ ഓഫിൽ എത്തിയേനെ”
Next article“ക്രിസ്റ്റ്യാനോ റൊണാൾഡോ ബാലൻ ഡി ഓർ നേടണം” – സാരി