വിജയ വഴിയിലേക്ക് തിരികെയെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങുന്നു

- Advertisement -

വിജയമില്ലാത്ത രണ്ടു മത്സരങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും പ്രീമിയർ ലീഗിൽ ഇറങ്ങുകയാണ്. ആസ്റ്റൺ വില്ലയാണ് ഇന്ന് യുണൈറ്റഡിന്റെ എതിരാളികൾ. യൂറോപ്പ് ലീഗിൽ പ്രധാന താരങ്ങളെ ഒന്നും കളിപ്പിക്കാതെ വിശ്രമം നൽകിയ ഒലെ ഇന്ന് ശക്തമായ ടീമിനെ തന്നെയാകും ഇറക്കുക.

ഇന്ന് വിജയിച്ചില്ല എങ്കിൽ ഒലെയുടെ ജോലി തെറിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ ലീഗിൽ പതിനൊന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. വിജയിച്ചാൽ യുണൈറ്റഡിന് അഞ്ചാം സ്ഥാനത്തേക്ക് എത്താം. സ്വന്തം ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിലാണ് മത്സരം എന്നതിനാൽ വിജയിക്കാൻ ആകും എന്നാണ് ഒലെ കരുതുന്നത്. രാത്രി 10 മണിക്കാണ് മത്സരം.

Advertisement