ഹൈദരബാദ് എഫ് സി ഇത്തവണ രണ്ടും കൽപ്പിച്ചാണ്. ഒഗ്ബ്ചെയെ സ്വന്തമാക്കിയതിനു പിന്നാലെ ഒരു ഗംഭീര സൈനിംഗ് കൂടെ ഹൈദരബാദ് പൂർത്തിയാക്കി. സ്പാനിഷ് താരം എഡ്വേർഡോ എഡു ഗാർസിയയുടെ സൈനിംഗ് ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അറ്റാക്കിംഗ മിഡ്ഫീൽഡർ, കഴിഞ്ഞ സീസണിലെ റണ്ണറപ്പായ എടികെ മോഹൻ ബഗാനിൽ നിന്നാണ് മനോലോ മാർക്വേസിന്റെ ടീമിലേക്ക് എത്തുന്നത്.
💫 మన కిరాక్ attackerకు దారి ఇవ్వండి! 😉
🙌 Make way for our new attacking midfielder, @Edu_Garcia90 who brings with him versatility and experience.
Get ready for some 𝙴𝚍𝚞-𝚖𝚊𝚐𝚒𝚌! 🪄🎩#WelcomeEduGarcia #HyderabadFC 💛🖤 pic.twitter.com/IMVdk5pNJM
— Hyderabad FC (@HydFCOfficial) July 12, 2021
എ ടി എയ്ക് ഒപ്പം ഐ എസ് എൽ കിരീടം നേടിയിട്ടുള്ള ഗാർസിയ അവർക്ക് വേണ്ടി കപ്പ് നേടിയ സീസണിൽ ഫൈനലിൽ ഗോളടക്കം ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ 11 മത്സരങ്ങൾ മാത്രം കളിച്ച ഗാർസിയക്ക് വലിയ സംഭാവന ഒന്നും ടീമിനായി നൽകാൻ ആയില്ല. രണ്ടു സീസൺ മുമ്പ് ചൈനീസ് ലീഗിൽ നിന്നായിരുന്നു എ ടി കെ കൊൽക്കത്ത ഗാർസിയയെ വീണ്ടും ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വന്നത്.
30കാരനായ എഡു ഗാർസിയ മുമ്പ് ബെംഗളൂരു എഫ് സിക്കായി ഐ എസ് എല്ലിൽ കളിച്ചിരുന്നു. സ്പാനിഷ് സ്വദേശിയാണ്. സ്പാനിഷ് ടീമായ റയൽ സരഗോസയ്ക്ക് വേണ്ടിയും മുമ്പ് കളിച്ചിട്ടുള്ള താരമാണ് എഡു ഗാർസിയ.
“ഹൈദരാബാദ് എഫ്‌സിയുമായുള്ള യാത്ര ആരംഭിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. എന്റെ പരിചയസമ്പത്ത് ക്ലബിന്റെ വളർച്ചയ്ക്ക് വേണ്ടി താൻ ” ഹൈദരാബാദ് എഫ്‌സിയുമായി ഒരു വർഷത്തെ കരാരൊപ്പുവെച്ച ശേഷം ഗാർസിയ പറഞ്ഞു.