കോവിഡ് ബാധ, ഡെര്‍ബിഷയര്‍ – എസ്സെക്സ് മത്സരം ഉപേക്ഷിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഡെര്‍ബിഷയറിന്റെ എസ്സെക്സിനെതിരെയുള്ള കൗണ്ടി മത്സരം ഉപേക്ഷിച്ചു. ഡെര്‍ബിയുടെ സംഘത്തിലെ ഒരു അംഗത്തിന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. പേര് വെളിപ്പെടുത്താത്ത താരം ഇപ്പോള്‍ ഐസൊലേനിലാണെങ്കിലും ടീമിലെ ഒട്ടനവധി താരങ്ങള്‍ ഈ വ്യക്തിയുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്നാണ് അറിയുന്നത്.

ഇതോടെ ഡെര്‍ബിഷയറിന് ആവശ്യത്തിന് താരങ്ങള്‍ മത്സരത്തിന് ലഭ്യമല്ലാതെ വരികയും അമ്പയര്‍മാര്‍ മത്സരം ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുകയും ആയിരുന്നു. പോയിന്റുകള്‍ ഇരു ടീമുകള്‍ക്കുമായി പങ്കുവയ്ക്കുമെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ഇംഗ്ലണ്ട് ബോര്‍ഡ് പ്രസ്താവനയിൽ അറിയിച്ചു.