എഡു ബേഡിയ സെമി ഫൈനൽ കളിക്കുന്നത് സംശയം

- Advertisement -

എഫ് സി ഗോവയുടെ അറ്റാക്കിങ് മിഡ്ഫീൽഡറായ എഡു ബേഡിയ ഐ എസ് എൽ സെമി ഫൈനലിൽ കളിച്ചേക്കില്ല. താരം അപ്രതീക്ഷിതമായി ഗോവൻ ക്യാമ്പ് വിട്ട് സ്പെയിനിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. തന്റെ സ്വകാര്യ ആവശ്യത്തിനു വേണ്ടിയാണ് ബേഡിയ നാട്ടിലേക്ക് പോയത് എന്നാണ് ക്ലബ് വ്യക്തമാക്കിയത്. എന്നാൽ ബേഡിയ എപ്പോൾ തിരികെ വരും എന്ന് വ്യക്തമല്ല. ഈ സീസണിൽ അധികം അവസരം ലഭിക്കാത്തതിനാൽ ബേഡിയ ക്ലബ് വിടും എന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സമയത്താണ് താരം സ്പെയിനിലേക്ക് പറന്നത്.

കഴിഞ്ഞ സീസണിൽ ഗോവയുടെ പ്രധാന താരമായിരുന്നു ബേഡിയ. പക്ഷെ ഇത്തവണ സ്ഥിരം ബെഞ്ചിൽ ആയിരുന്നു സ്ഥാനം. കഴിഞ്ഞ സീസണിൽ ഏഴു അസിസ്റ്റും അഞ്ചു ഗോളുകളും നേടിയ താരത്തിന് അവസരം കുറഞ്ഞത് കൊണ്ട് തന്നെ ഇത്തവണ രണ്ട് അസിസ്റ്റ് മാത്രമെ നേടാൻ ആയിരുന്നുള്ളൂ. സെമി ഫൈനലിൽ ചെന്നൈയിനെ ആണ് ഗോവ നേരിടുന്നത്.

Advertisement