ഈസ്റ്റ് ബംഗാളിനെ വീണ്ടും തോൽപ്പിച്ച് മുംബൈ സിറ്റി

20210122 212052
Credit: Twitter
- Advertisement -

ഐ എസ് എല്ലിൽ രണ്ടാം തവണയും ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയിരിക്കുകയാണ് മുംബൈ സിറ്റി. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുംബൈ സിറ്റിയുടെ വിജയം.ആദ്യ പകുതിയിൽ മൊർട്ടാഡ ഫാൾ നേടിയ ഗോളാണ് മുംബൈ സിറ്റിക്ക് വിജയം നൽകിയത്. 27ആം മിനുട്ടിൽ ഹൂഗോ ബൗമസിന്റെ ഒരു ക്രോസിൽ നിന്ന് ഫ്രീ ഹെഡറിലൂടെ ആയിരുന്നു ഫാൾ പന്ത് വലയിൽ എത്തിച്ചത്.

രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ പൊരുതി നോക്കി എങ്കിലും ഫോക്സിന്റെ ഒരു ഹെഡർ അല്ലാതെ മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്കായില്ല. ഈസ്റ്റ് ബംഗാളിന്റെ പരാജയം കേരള ബ്ലാസ്റ്റേഴ്സിന് നല്ലതാണ്. ഈസ്റ്റ് ബംഗാൾ ടേബിളിൽ കേരള ബ്ലാസ്റ്റേഴ്സിന് പിറകിൽ തന്നെ നിൽക്കും. ഈ വിജയം മുംബൈ സിറ്റിയെ 29 പോയിന്റിൽ എത്തിച്ചു. ഒന്നാമതുള്ള മുംബൈ സിറ്റിക്ക് രണ്ടാമതുള്ള മോഹം ബഗാനെക്കാൾ അഞ്ചു പോയിന്റിന്റെ ലീഡ് ഉണ്ട്.

Advertisement