സിദാൻ കൊറോണ പോസിറ്റീവ്

20210122 212339
Credit: Twitter

ലാലിഗ ക്ലബായ റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ കൊറോണ പോസിറ്റീവ് ആയി. ക്ലബ് തന്നെ ആണ് സിദാൻ കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. പോസിറ്റിവ് ആയ സിദാൻ ഐസൊലേഷനിലേക്ക് മാറി. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. സിദാൻ ഇനി രണ്ടാഴ്ചയോളം റയൽ മാഡ്രിഡിന്റെ പരിശീലനങ്ങളിൽ പങ്കെടുക്കില്ല. ടച്ച് ലൈനിലും സിദാൻ ഉണ്ടാകില്ല. അത്ര നല്ല ഫോമിൽ അല്ലാത്ത റയൽ മാഡ്രിഡിന് സിദാൻ ഒപ്പം ഇല്ലാത്തത് വലിയ തിരിച്ചടി ആയേക്കും.

Previous articleഈസ്റ്റ് ബംഗാളിനെ വീണ്ടും തോൽപ്പിച്ച് മുംബൈ സിറ്റി
Next articleആഞ്ചലോ മാത്യൂസ് ശ്രീലങ്കയുടെ രക്ഷകന്‍