വൻ സൈനിംഗുകൾ വരുന്നു, ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിലേക്ക് തന്നെ

- Advertisement -

കൊൽക്കത്തൻ ഇതിഹാസ ക്ലബായ മോഹൻ ബഗാനു പിന്നാലെ ഈസ്റ്റ് ബംഗാളും ഐ എസ് എല്ലിലേക്ക് എത്തുമെന്നുള്ള സൂചനകൾ ശക്തമാക്കുന്നു. ഈസ്റ്റ് ബംഗാളിന്റെ പുതിയ സൈനിംഗുകൾ എല്ലാം ആ സൂചനകൾ ആണ് നൽകുന്നത്. ഇറാൻ താരമായ ഒമിദ് സിങിനെ കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാൾ രണ്ടു വർഷത്തെ കരാറിൽ സ്വന്തമാക്കിയിരുന്നു.

ഒപ്പം ജെജെയെ പോലെയുള്ള സ്ട്രൈക്കർമാരെയും ഈസ്റ്റ് ബംഗാൾ നോട്ടമിടുന്നുണ്ട്. ഈ വൻ സൈനിംഗുകൾക്ക് എല്ലാം കാരണം ക്ലബിന്റെ ഐ എസ് എല്ലിലേക്കുള്ള വരാവാണെന്ന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു. ഈസ്റ്റ് ബംഗാളിന്റെ ഇപ്പോഴത്തെ സ്പോൺസർമാരായ ക്വെസുമായി ഈസ്റ്റ് ബംഗാൾ ഇടിച്ച് പിരിയാൻ നിൽക്കുകയാണ്.

ഈ മാസത്തോ ക്വെസ് ഈസ്റ്റ് ബംഗാൾ വിടും. പുതിയ സ്പോൺസർമാർ വരുന്നതോടെ ഒപ്പം അവർ ഐ എസ് എല്ലിലേക്ക് ബിഡും ചെയ്യും എന്നാണ് കരുതപ്പെടുന്നത്. കൊൽക്കത്തയിലെ മറ്റൊരു ക്ലബായ മോഹൻ ബഗാൻ എ ടി കെ കൊൽക്കത്തയുമായി ലയിച്ച് ഐ എസ് എല്ലിലേക്ക് എത്തും എന്ന് ഉറപ്പായിരുന്നു. രണ്ട് ക്ലബുകളും ഐ എസ് എല്ലിൽ എത്തുകയാണെങ്കിൽ അത് ഐ എസ് എല്ലിന് വലിയ ഊർജ്ജമാകും. ഒപ്പം കൊൽക്കത്തൻ ഡെർബികൾ വീണ്ടും കാണാനും സാധിക്കും.

Advertisement