5000 പേർക്ക് ഭക്ഷണം നൽകുമെന്ന് ഹർഭജൻ സിംഗ്

- Advertisement -

കൊറോണ വൈറസ് ഇന്ത്യയിൽ പടരുന്നതിനിടെ സഹായഹസ്തവുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് രംഗത്ത്. ഹർഭജൻ സിംഗും ഭാര്യയായ ഗീത ബസ്രയും ചേർന്ന് 5000 കുടുംബങ്ങൾക്കുള്ള ഭക്ഷണ പദാർത്ഥങ്ങൾ സംഭാവന ചെയ്യുമെന്ന് വ്യക്തമാക്കി. ജലന്ധറിലെ കുടുംബങ്ങൾക്കാണ് താൻ സഹായം നൽകുകയെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

നേരത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, മഹേന്ദ്ര സിംഗ് ധോണി മുൻ ഇന്ത്യൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിംഗ് എന്നിവരും കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ സഹായവുമായി രംഗത്തെത്തിയിരുന്നു. മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് 50 ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നൽകിയത്.

Advertisement