തൊഴിലാളികളെ ശമ്പളമില്ലാ അവധിക്ക് പറഞ്ഞയക്കില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി

- Advertisement -

പ്രീമിയർ ലീഗിൽ ലിവർപൂൾ അടക്കമുള്ള ക്ലബുകൾ തൊഴിലാളികൾക്ക് എതിരായ നടപടികൾ സ്വീകരിക്കുമ്പോൾ അങ്ങനെയൊന്ന് തങ്ങളിൽ നിന്ന് ഉണ്ടാവില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി അറിയിച്ചു. താരങ്ങളുടെ ശമ്പളം വെട്ടി കുറച്ച് അവധിക്ക് പറഞ്ഞയക്കാൻ ലിവർപൂൾ, ന്യൂകാസിൽ തുടങ്ങിയ ക്ലബുകൾ ഒക്കെ തീരുമാനിച്ചിരുന്നു. എന്നാൽ സിറ്റി അങ്ങനെ ചെയ്യില്ല.

തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കും എന്നും ക്ലബ് അറിയിച്ചു. നേരത്തെ മാഞ്ചസ്റ്ററിലെ മറ്റൊരു ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ശമ്പളം കുറച്ച് അത് വെച്ച് തൊഴിലാളികൾക്ക് ശമ്പളം നൽകാൻ തീരുമാനിച്ചിരുന്നു. സിറ്റിയും സമാനമായ നടപടിയിലേക്ക് എത്തും എന്നാണ് കരുതുന്നത്.

Advertisement