ഇനിയും തോൽക്കാൻ വയ്യ, ഈസ്റ്റ് ബംഗാൾ ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ

Img 20201205 010850
- Advertisement -

ഐ എസ് എല്ലിലെ ആദ്യ പോയിന്റ് ലക്ഷ്യമിട്ട് ഈസ്റ്റ് ബംഗാൾ ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങും. ലീഗിൽ ആദ്യം കളിച്ച രണ്ട് മത്സരങ്ങളിലും ഈസ്റ്റ് ബംഗാൾ പരാജയപ്പെട്ടിരുന്നു. മോഹൻ ബഗാനോടും മുംബൈ സിറ്റിയോടും ആയിരുന്നു ഈസ്റ്റ് ബംഗാൾ പരാജയപ്പെട്ടത്. ഇപ്പോൾ തന്നെ ഈസ്റ്റ് ബംഗാൾ പരിശീലകൻ റോബി ഫൗളർ വലിയ സമ്മർദ്ദത്തിൽ ആയിരിക്കുകയാണ്. അതുകൊണ്ട് ഇന്ന് വിജയം നേടിയേ പറ്റൂ.

നോർത്ത് ഈസ്റ്റ് മറുവശത്ത് ഒരു മത്സരം പോലും ഇതുവരെ പരാജയപ്പെട്ടിട്ടില്ല. കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് സമനിലയും ഒരു വിജയവും നോർത്ത് ഈസ്റ്റ് നേടിയിട്ടുണ്ട്. ജെറാഡ് നസിന്റെ കീഴിൽ നോർത്ത് ഈസ്റ്റ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഈസ്റ്റ് ബംഗാളിന്റെ ഡിഫൻഡർ ഡാനിയൽ ഫോക്സ് പരിക്ക് കാരണം ഇന്ന് ഉണ്ടാകില്ല. സി കെ വിനീത് ഇന്ന് ഈസ്റ്റ് ബംഗാളിനായി അരങ്ങേറ്റം നടത്തിയേക്കും. രാത്രി 7.30നാണ് മത്സരം.

Advertisement