2020ൽ ടി20യിൽ ഒരു മത്സരം പോലും തോൽക്കാതെ ഇന്ത്യൻ ടീം

Indian Team Australia Kohli Celebraton
Photo: BCCI/Twitter
- Advertisement -

2020ൽ ഏകദിനം മത്സരങ്ങളിൽ ഇന്ത്യക്ക് മോശം സമയമാണെങ്കിലും ടി20യിൽ പരാജയമറിയാതെ ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ഒന്നാം ടി20 മത്സരം ജയിച്ചതോടെ 2020ൽ ഇന്ത്യ കളിച്ച 8 മത്സരങ്ങളിലും ജയിക്കാൻ ഇന്ത്യക്കായി. ഒരു മത്സരം ഫലം ഒന്നും ഇല്ലാതെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യ 11 റൺസിനാണ് ജയിച്ചത്.

മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിൽ 1-0ന് മുൻപിൽ എത്താനും ഇന്ത്യക്കായി. ഇതേ ഗ്രൗണ്ടിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ഏകദിന മത്സരവും ഇന്ത്യ ജയിച്ചിരുന്നു. ഈ വർഷം ഇന്ത്യ ആദ്യം ടി20 മത്സരം കളിച്ചത് ശ്രീലങ്കക്കെതിരെയായിരുന്നു. അത് ഇന്ത്യ 2-0ന് ജയിച്ചിരുന്നു. തുടർന്ന് ന്യൂസിലാൻഡിൽ നടന്ന 5 മത്സരങ്ങളുടെ പരമ്പര ഇന്ത്യ ഇന്ത്യ ഏകപക്ഷീയമായി 5-0ന് സ്വന്തമാക്കിയിരുന്നു.

Advertisement