ജോർജ്ജ് ഡിസൂസ ഒഡീഷയിൽ

സ്പോർടിങ് ക്ലബ് ഗോവയുടെ താരമായിരുന്ന ജോർജ്ജ് ഡിസൂസയെ ഒഡീഷ എഫ് സി സൈൻ ചെയ്തു. ക്ലബ് ഔദ്യോഗികമായി തന്നെ ഡിസൂസയുടെ സൈനിംഗ് പ്രഖ്യാപിച്ചു. ആദ്യമായാണ് ഡിസൂസ ഐ എസ് എല്ലിൽ കളിക്കുന്നത്. ലെഫ്റ്റ് ബാക്കായ താരത്തിന്റെ സ്പോർടിങ് ഗോവയുമായുള്ള കരാർ ഈ സീസണോടെ അവസാനിച്ചിരുന്നു. അതുകൊണ്ട് തന്നെ ഫ്രീ ട്രാൻസ്ഫറിലാണ് ഡിസൂസ ഇപ്പോൾ ഒഡീഷയിലേക്ക് എത്തുന്നത്. താരം ഒഡീഷയുമായി മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു.

ഗോവ പ്രോ ലീഗിൽ നടത്തിയ ഗംഭീര പ്രകടനം കൊണ്ട് ഇന്ത്യൻ ഫുട്ബോൾ സ്കൗട്ടുകൾക്ക് ഇടയിൽ വലിയ ശ്രദ്ധ നേടിയ താരമാണ് ഡിസൂസ. താരത്തിനായി നിരവധി ക്ലബുകൾ രംഗത്തുണ്ടായിരുന്നു. ഡിഫൻസിലും അറ്റാക്കിലും ഒരുപോലെ മികവുള്ള താരം. ഗോവ പ്രൊ ലീഗിൽ സ്പോർടിംഗിനു വേണ്ടി ഗോളടിച്ചു കൂട്ടാൻ ഡിസൂസയ്ക്ക് ആയിരുന്നു. മുമ്പ് സീസ ഫുട്ബോൾ അക്കാദമിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Previous articleരണ്ട് പുതിയ സൈനിംഗുകൾ ബെംഗളൂരു എഫ് സി പൂർത്തിയാക്കി
Next article“ക്രിക്കറ്റിലെ ഏറ്റവും ആത്മാർത്ഥത കൂടിയ വിദ്യാർത്ഥിയാണ് രാഹുൽ ദ്രാവിഡ്”